എല്ലാവരും മുണ്ട് ഉടുത്തപ്പോള്‍ ശ്രീനിജന്‍ പാന്റില്‍; അംഗങ്ങള്‍ ചുമതലയേറ്റു

140 അംഗങ്ങളില്‍ 53 പേര്‍ പുതുമുഖങ്ങളാണ്. 21 മന്ത്രിമാരില്‍ 17 പേരാണ് മന്ത്രിമാരായി ആദ്യവട്ടം സഭയിലെത്തുന്നത്
പിവി ശ്രീനിജന്‍ എംഎല്‍എ
പിവി ശ്രീനിജന്‍ എംഎല്‍എ

തിരുവനന്തപുരം: കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തിയത് പാന്റ്‌സ് ധരിച്ച്. മറ്റെല്ലാം എംഎല്‍എമാരും മുണ്ടും ഷര്‍ട്ടുമായിരുന്നു ധരിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി വിപി സജീന്ദ്രനെ പരാജയപ്പെടുത്തിയാണ് ശ്രീനിജന്റെ വിജയം

പതിനഞ്ചാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പ്രോടെം സ്പീക്കര്‍ പിടിഎ റഹീം മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു. യു പ്രതിഭ, കെ.ബാബു, എം.വിന്‍സെന്റ് എന്നിവര്‍ ക്വാറന്റൈനിലായതിനാല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല. 140 അംഗങ്ങളില്‍ 53 പേര്‍ പുതുമുഖങ്ങളാണ്. 21 മന്ത്രിമാരില്‍ 17 പേരാണ് മന്ത്രിമാരായി ആദ്യവട്ടം സഭയിലെത്തുന്നത്.

വള്ളിക്കുന്ന് എംഎല്‍എ അബ്ദുല്‍ ഹമീദാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി അവസാനം സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ 135-ാമതായും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ 110-ാമതായും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 74-ാമതായും രമേശ് ചെന്നിത്തല 95-ാമതായും സത്യപ്രതിജ്ഞ ചെയ്തു.

സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ നടക്കും. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫും മത്സരിക്കും. പി.സി.വിഷ്ണുനാഥാണ് സ്ഥാനാര്‍ഥി. എം.ബി.രാജേഷാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. മേയ് 28ന് ആണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com