'അംബാനിക്കും അദാനിക്കും വേണ്ടി തദ്ദേശവാസികളെ ആട്ടിയകറ്റുന്നു'; പ്രഫുല്‍ പട്ടേലിനെ തിരികെവിളിക്കണം: എഐവൈഎഫ്

ലക്ഷ്വദ്വീപില്‍ ഫാസിസ്റ്റ് നയങ്ങള്‍ അടിച്ചേല്‍പ്പിക്കുവാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് എഐവൈഎഫ്.
എഐവൈഎഫ് പതാക/ഫയല്‍
എഐവൈഎഫ് പതാക/ഫയല്‍


തിരുവനന്തപുരം: ലക്ഷ്വദ്വീപില്‍ ഫാസിസ്റ്റ് നയങ്ങള്‍ അടിച്ചേല്‍പ്പിക്കുവാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് എഐവൈഎഫ്. നരേന്ദ്രമോദിയുടെ അടുത്ത അനുയായിയും സംഘപരിവാറുകാരനുമായ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റെ ഏകാധിപത്യ ഭരണത്തിലൂടെ ലക്ഷദ്വീപിനെ വര്‍ഗ്ഗീയ വല്ക്കരിക്കുവാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്ന് എഐവൈഎഫ് പ്രസ്താവനയില്‍ ആരോപിച്ചു.

ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷവും പരമ്പരാഗത ജീവിതരീതിയും വിശ്വാ സങ്ങളും തൊഴിലും ഇല്ലാതാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അംബാനി, അദാനി പോലുള്ള കുത്തകകളുടെ ടൂറിസം പദ്ധതികള്‍ക്കായി തദ്ദേശ വാസികളെ ആട്ടിയകറ്റുകയാണ്.വീട് വയ്ക്കുവാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.ഭക്ഷണ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് ബീഫ് നിരോധിച്ചു.എല്ലാ മേഖലകളിലും  മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുകയാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍.

രാജൃത്തിന്റെ മതേതരത്വ മൂലൃങ്ങള്‍ തകര്‍ക്കാനും ലക്ഷദ്വീപിനെ വര്‍ഗ്ഗീയ വല്ക്കരിക്കുവാനും ശ്രമിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ തിരിച്ചു വിളിച്ച് ദ്വീപ് നിവാസികളെ സംരക്ഷിക്കണമെന്ന് എഐവൈഎഫ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com