യാസ് ചുഴലിക്കാറ്റ് രൂപപ്പെട്ടു, തെക്കന്‍ കേരളത്തില്‍ പരക്കെ മഴ, യെല്ലോ അലര്‍ട്ട് 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ബുധനാഴ്ച വരെ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ബുധനാഴ്ച വരെ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

അതേസമയം ബംഗാള്‍  ഉള്‍ക്കടലില്‍ 'യാസ്' ചുഴലിക്കാറ്റ്  രൂപപ്പെട്ടു. ചുഴലിക്കാറ്റ്  വീണ്ടും  ശക്തി പ്രാപിച്ച് മെയ് 26 നു പുലര്‍ച്ചയോടെ  പശ്ചിമ  ബംഗാള്‍ - വടക്കന്‍ ഒഡിഷ തീരത്തെത്തുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള തീരത്തു മത്സ്യബന്ധനത്തിനു തടസമില്ല. എന്നാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തെക്കന്‍ കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്നാണ് പ്രവചനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com