ഫ്രൂട്ട് ജ്യൂസ് പാക്കിൽ മദ്യം; എറണാകുളത്ത് അനധികൃത മദ്യവിൽപന, ലിറ്ററിന് 2000 രൂപ വരെ

കർണാടകയിൽ ലോക്ക്ഡൗണിനെ തുടർന്ന് ബാറുകൾ അടച്ചെങ്കിലും ഏതാനും സമയത്തേക്ക് തുറക്കാൻ അനുമതിയുണ്ട്.
മദ്യപാനം ആരോഗ്യത്തിനു ഹാനികരം/ഫയല്‍
മദ്യപാനം ആരോഗ്യത്തിനു ഹാനികരം/ഫയല്‍

കൊച്ചി: ലോക്ക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് മദ്യശാലകൾക്ക് പൂട്ടുവീണപ്പോൾ എറണാകുളത്ത് ജ്യൂസ് പാക്കിൽ മദ്യവിൽപ്പന. കർണാടകയിൽ നിന്ന് എത്തിച്ചാണ് അനധികൃത മദ്യവിൽപ്പന.

ഒരു ലിറ്ററിന് 1000 മുതൽ രണ്ടായിരം രൂപ വരെയാണ് വില. കർണാടകയിൽ 180 മില്ലീലിറ്ററിന് 70 രൂപയാണ് ഇതിന്റെ വില. കർണാടകയിൽ ലോക്ക്ഡൗണിനെ തുടർന്ന് ബാറുകൾ അടച്ചെങ്കിലും ഏതാനും സമയത്തേക്ക് തുറക്കാൻ അനുമതിയുണ്ട്.

കർണാടകയിൽ നിന്ന് വരുന്ന ചരക്ക് വാഹനങ്ങൾ വഴിയാണ് അനധികൃത മദ്യക്കടത്ത്. ജ്യൂസ് വിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന ടെട്ര പാക്കറ്റുകളിൽ കൊണ്ടുവരുന്നതിനാൽ പൊട്ടില്ല. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിലാണ് ടെട്ര പാക്കിൽ മദ്യവിൽപ്പന തുടരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com