ലക്ഷദ്വീപില്‍ ബീഫ് നിരോധിച്ചെന്നത് പച്ചക്കളളം; കെ സുരേന്ദ്രന്‍

ടൂള്‍ കിറ്റ് തയാറാക്കിയുള്ള വ്യാജ പ്രചരണമാണ് ലക്ഷദ്വീപ് വിഷയത്തില്‍ നടത്തുന്നത്.
കെ സുരേന്ദ്രന്‍ / ഫെയ്‌സ്ബുക്ക്‌
കെ സുരേന്ദ്രന്‍ / ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: ലക്ഷദ്വീപില്‍ തീവ്രവാദി സാന്നിധ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബീഫ് നിരോധിച്ചെന്നത് കള്ളമാണ്. ലക്ഷദ്വീപില്‍നിന്നുള്ള ചരക്ക് നീക്കത്തിന് ബേപ്പൂര്‍ തുറമുഖത്ത് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണമെന്ന് കഴിഞ്ഞ പത്തു വര്‍ഷമായി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി ലക്ഷദ്വീപ് എംപി തന്നെ പറഞ്ഞുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ലക്ഷദ്വീപ് തന്നെ പണം മുടക്കാമെന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാത്രം ചെയ്താല്‍ മതിയെന്നു പറഞ്ഞിട്ടും നടപടിയുണ്ടായില്ല. ഉമ്മന്‍ചാണ്ടി, പിണറായി സര്‍ക്കാരുകളുടെ കുറ്റകരമായ അനാസ്ഥ മൂലം അവര്‍ക്ക് മംഗലാപുരം തുറമുഖത്തെ ആശ്രയിക്കേണ്ടിവന്നുവെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ലക്ഷദ്വീപിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് അടക്കം രാഷ്ട്രീയ പാര്‍ട്ടികള്‍ ആസൂത്രിതമായ പ്രചരണമാണ് നടത്തുന്നത്. ഇതിന് പിന്നില്‍ സിപിഎമ്മും മുസ് ലിം ലീഗും ചില ജിഹാദി സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. ടൂള്‍ കിറ്റ് തയാറാക്കിയുള്ള വ്യാജ പ്രചരണമാണ് ലക്ഷദ്വീപ് വിഷയത്തില്‍ നടത്തുന്നത്. ലക്ഷദ്വീപില്‍ കോവിഡ് വ്യാപിക്കാന്‍ കാരണം അഡ്മിനിസ്‌ട്രേറ്ററാണെന്ന് ആരോപിക്കുന്നതായും സുരേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com