കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി സഭയ്ക്ക് പുറത്ത് പ്രവര്‍ത്തിക്കില്ല; രാഷ്ട്രീയം പറയും; പ്രതിപക്ഷ നേതാവിന് സ്പീക്കറുടെ മറുപടി

ഈ ഉത്തരവാദിത്വത്തിന്റെ അന്തസും ഇത് നിര്‍വഹിക്കുമ്പോള്‍ പാലിക്കേണ്ട ഔചിത്യവും പാലിച്ച് കൊണ്ടുമാത്രമായിരിക്കും അത്തരം അഭിപ്രായപ്രകടനവും ഉണ്ടാവുക
സ്പീക്കര്‍ എംബി രാജേഷ
സ്പീക്കര്‍ എംബി രാജേഷ

തിരുവനന്തപുരം: കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി സഭയ്ക്ക് പുറത്ത് പ്രവര്‍ത്തിക്കില്ലെന്ന് സ്പീക്കര്‍ എംബി രാജേഷ്. എന്നാല്‍ പൊതുവായ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുമെന്ന് രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തിന് മറുപടിയായാണ് രാജേഷിന്റെ പ്രതികരണം

സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്നുള്ള മാധ്യമങ്ങളില്‍ വന്ന പ്രസ്താവന പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. അങ്ങനെയൊരു ആശങ്ക മറ്റ് പലര്‍ക്കും ഉണ്ടായിട്ടുണ്ടാകും. താന്‍ പറഞ്ഞത് കക്ഷിരാഷ്ട്രീയം പറയുമെന്നല്ല. കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നല്ല, എന്നാല്‍ സഭയ്ക്ക് പുറത്ത് ഉയര്‍ന്നുവരുന്ന പൊതുവായ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്നാണ്.  ഈ ഉത്തരവാദിത്വത്തിന്റെ അന്തസും ഇത് നിര്‍വഹിക്കുമ്പോള്‍ പാലിക്കേണ്ട ഔചിത്യവും പാലിച്ച് കൊണ്ടുമാത്രമായിരിക്കും അത്തരം അഭിപ്രായപ്രകടനവും ഉണ്ടാവുകയെയന്നും എംബി രാജേഷ് പറഞ്ഞു.  

എകെജിയും ജവഹര്‍ലാല്‍ നെഹ്രുവും ജനാധിപത്യത്തിന്റെ ഉജ്ജ്വല മാതൃകകളാണ്. അതാണ് നമുക്ക് വഴി കാണിക്കുക. ഭരണഘടനയുടെയും പാര്‍ലമന്റി ജനാധിപത്യത്തിന്റെയും സത്തയും ഉന്നതമൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചായിരിക്കും താന്‍ പ്രവര്‍ത്തിക്കുകയെന്ന്  സഭയ്ക്ക് ഉറപ്പുനല്‍കുന്നു. 

നിയമനിര്‍മ്മാണങ്ങളിലും ജനകീയപ്രശ്്‌നങ്ങളിലും മണ്ഡലത്തിലെ ആവശ്യങ്ങളും സഭയില്‍ ഉയര്‍ത്തുന്നതിന് എല്ലാ അംഗങ്ങള്‍ക്കും അവസരം നല്‍കുന്ന രീതിയില്‍ സഭ നടത്തുക തന്റെ ഉത്തരവാദിത്വമാണ്. ഭരണപ്രതിപക്ഷഭേദമില്ലാതെ അംഗങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിലും ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതിനുള്ള പൂര്‍ണസ്വാതന്ത്ര്യം നല്‍കുന്നതിനും താന്‍ പ്രതിജ്ഞാബദ്ധനായിരിക്കുമെന്നും രാജേഷ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com