വിദേശത്ത് പോകുന്നവർക്ക് മുൻ​ഗണന; 11 വിഭാ​ഗങ്ങൾ കൂടി കോവിഡ് വാക്സിനേഷൻ മുൻ​ഗണന പട്ടികയിൽ 

 ജനങ്ങളുമായി നേരിട്ട് ഇടപഴകുന്നു ഉദ്യോ​ഗസ്ഥർക്കാണ് വിവിധ വകുപ്പുകളിൽ വാക്സിനേഷന് മുൻ​ഗണന നൽകുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

തിരുവനന്തപുരം: കോവിഡ് വാക്സിൻ ലഭിക്കുന്നതിനുള്ള മുൻ​ഗണനാ പട്ടികയിലേക്ക് മൂന്ന് വിഭാ​ഗങ്ങളെ കൂടി ഉൾപ്പെടുത്തി. വിദേശത്ത് പോകുന്നവർക്ക് വാക്സിനേഷന് മുൻ​ഗണൻ നൽകും. 

 ജനങ്ങളുമായി നേരിട്ട് ഇടപഴകുന്നു ഉദ്യോ​ഗസ്ഥർക്കാണ് വിവിധ വകുപ്പുകളിൽ വാക്സിനേഷന് മുൻ​ഗണന നൽകുന്നത്.  മൂല്യനിർണയ ജോലിയിലുള്ള അധ്യാപകർ, എഫ്സിഐ, തപാൽ ജീവനക്കാർ, ഭക്ഷ്യം, പൊതുവിതരണം, സാമൂഹ്യനീതി, വനിതാ ശിശുക്ഷേമം, മൃ​​ഗസംരക്ഷണം, ഫിഷറീസ് എന്നീ വകുപ്പുകളെയാണ് ഉൾപ്പെടുത്തിയത്. എസ്എസ്എല്‍സി, എച്ച്എസ്സി, വിഎച്ച്എസ്എസി തുടങ്ങിയ പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പില്‍ നിയമിച്ച അധ്യാപകരെയാണ് ഉൾപ്പെടുത്തിയത്. പോര്‍ട്ട് സ്റ്റാഫ്,  കടല്‍ യാത്രക്കാര്‍ എന്നിവർക്കുമാണ് മുൻ​ഗണന.

പല രാജ്യങ്ങളിലും പ്രവേശനത്തിന് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. അതിനാൽ വാക്സിനേഷന് പരി​ഗണന ലഭിക്കണം എന്ന് വിദേശത്ത് പഠനത്തിനും ജോലിക്കുമായി പോകേണ്ടവർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മുൻ​ഗണനാ പട്ടിക പുതിക്കിയിരിക്കുന്നത്. നേരത്തെ 32 വിഭാ​ഗങ്ങളെയാണ് മുൻ​ഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. ​ഗുരുതര രോ​ഗമുള്ളവർ, മാധ്യമപ്രവർത്തകർ തുടങ്ങിയ ആളുകളെയെല്ലാം ഉൾപ്പെടുത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com