കനത്ത മഴ; തിരുവനന്തപുരത്ത് പാലത്തിന്റെ മുകള്‍ഭാഗം ഒലിച്ചുപോയി

വാമനപുരം നദിക്ക് കുറുകെ നിര്‍മ്മിച്ചുകൊണ്ടിരുന്ന പാലമാണ് തകര്‍ന്നത്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം വിതുരയില്‍ നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ മുകള്‍ഭാഗം ഒലിച്ചുപോയി. വാമനപുരം നദിക്ക് കുറുകെ നിര്‍മ്മിച്ചുകൊണ്ടിരുന്ന പാലമാണ് തകര്‍ന്നത്. 

തിരുവനന്തപുരത്ത് ഇന്നലെ രാത്രി ആരംഭിച്ച മഴ ഇന്നും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. നിരവധി വീടുകള്‍ തകര്‍ന്നു. തീരത്ത് കടലാക്രമണവും കടല്‍കയറ്റവും രൂക്ഷമാണ്.

കനത്തമഴയെത്തുടര്‍ന്ന് ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍  തുറന്നു. മുതിരപ്പുഴയറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവര്‍ജാഗ്രതപാലിക്കണം. നെടുങ്കണ്ടാം രാജാക്കാട് റോഡില്‍മരം വീണ് ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ടയില്‍  കനത്തമഴയെ തുടര്‍ന്ന് പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. കുറുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍ കോസ്‌വേകളിലും പമ്പയിലും ജലനിരപ്പ് ഉയര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com