സിവില്‍ സപ്ലൈസ്, സപ്ലൈകോ ജീവനക്കാർക്കും ആദ്യം വാക്സിൻ; കൂടുതൽ വിഭാ​ഗങ്ങൾ മുൻ​ഗണന പട്ടികയിൽ

ലീഗല്‍ മെട്രോളജി, സര്‍ക്കാര്‍ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാര്‍ എന്നിവരെയും വാക്സിൻ മുൻ​ഗണയിൽ ഉൾപ്പെടുത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം; കൂടുതൽ വിഭാ​ഗങ്ങളെ കോവിഡ് വാക്സിൻ മുൻ​ഗണന പട്ടികയിൽ ഉൾപ്പെടുത്തി. സിവില്‍ സപ്ലൈസ്, സപ്ലൈകോ ജീവനക്കാർ ഉൾപ്പടെയാണ് പട്ടികയിൽ ഇടം നേടിയത്. ലീഗല്‍ മെട്രോളജി, സര്‍ക്കാര്‍ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാര്‍ എന്നിവരെയും വാക്സിൻ മുൻ​ഗണയിൽ ഉൾപ്പെടുത്തിയതെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

18നും 45 നും ഇടയിൽ പ്രായമുള്ളവർക്കുള്ള വാക്സിനേഷനിലാണ് മുൻ​ഗണന പട്ടിക, നേരത്തെ ബാങ്ക് ജിവനക്കാരെയും കഴിഞ്ഞ ദിവസം മുൻ​ഗണന പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. കൂടാതെ വിദേശത്ത് പഠിക്കാനും ജോലിക്ക് പോകുന്നവർക്കും വേ​ഗത്തിൽ വാക്സിൻ ലഭ്യമാക്കും. ഇത് കൂടാതെ വിവിധ വിഭാ​ഗങ്ങളിലെ ഫീൽഡ് സ്റ്റാഫുമാർക്കും പ്രത്യേക പരി​ഗണന നൽകിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com