പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളങ്ങൾ അപകടത്തിൽപ്പെട്ടു; അഞ്ച് പേരെ രക്ഷിച്ചു, ഒരാൾക്കായി തിരച്ചിൽ 

ആറ് പേരാണ് വള്ളം മറിഞ്ഞ് അപകടത്തിൽ പെട്ടത്. നാല് പെരെ കോസ്റ്റ് ഗാർഡ് രക്ഷിച്ചു. ഒരാൾ നീന്തി കരക്കെത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് വള്ളങ്ങൾ അപകടത്തിൽപ്പെട്ടു. ആറ് പേരാണ് വള്ളം മറിഞ്ഞ് അപകടത്തിൽ പെട്ടത്. നാല് പെരെ കോസ്റ്റ് ഗാർഡ് രക്ഷിച്ചു. ഒരാൾ നീന്തി കരക്കെത്തി.

കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്.  കടൽക്ഷോഭത്തെ തുടർന്ന് വള്ളങ്ങൾ വിഴിഞ്ഞം ഹാർബറിൽ അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. പൂന്തുറ സ്വദേശികളായ ടെന്നിസൺ, ഡാർവിൻ , വലിയതുറ സ്വദേശി സുരേഷ് എന്നിവരെയാണ് ആശുപത്രിയിലാക്കിയത്. 

കോസ്റ്റ്ഗാർഡും രക്ഷാപ്രവർത്തനത്തിൽ സജീവമായി ഉണ്ടായിരുന്നു. ഒരു വള്ളം പൂർണമായും നശിച്ചു. കോസ്റ്റുകോർഡ് രക്ഷപെടുത്തിയവരെ ആശുപത്രികളിലേക്ക് മാറ്റി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com