പത്തനംതിട്ടയില്‍ പ്രളയ മുന്നറിയിപ്പ്, പമ്പയിലും അച്ചന്‍കോവിലിലും ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍; മാറി താമസിക്കാന്‍ നിര്‍ദേശം 

യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ
പമ്പാ നദി, ഫയല്‍ ചിത്രം
പമ്പാ നദി, ഫയല്‍ ചിത്രം

പത്തനംതിട്ട: യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ. പമ്പാ, അച്ചന്‍ കോവില്‍ നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം പ്രളയ മുന്നറിയിപ്പ് നല്‍കി. 

വെള്ളം കയറാന്‍ സാധ്യതയുള്ള മേഖലകളില്‍ വസിക്കുന്നവര്‍ സുരക്ഷിതമായ ഇടകളിലേക്ക് മാറി താമസിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു. വില്ലേജ് ഓഫീസര്‍, ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി താമസിക്കണം. മലയോര മേഖലകളില്‍ രാത്രികാല യാത്രകള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പത്തനംതിട്ടയില്‍ കനത്തമഴയെ തുടര്‍ന്ന് പുഴകളെല്ലാം കരവിഞ്ഞൊഴുകുകയാണ്. കുരുമ്പന്‍മൂഴി, അറയാഞ്ഞിലിമണ്‍ കോസ് വേകളിലും പമ്പയിലും റാന്നി വലിയ തോട്ടിലും ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. പത്തനംതിട്ട ഉള്‍പ്പെടെ 11 ജില്ലകളില്‍ വരും ദിവസങ്ങളിലും കനത്തമഴ തുടരുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ഈ ജില്ലകളില്‍ ഞായറാഴ്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com