അധ്യയന വർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും; ഒന്നാം ക്ലാസ് പ്രവേശനോത്സവം ഓൺലൈൻ വഴി നടത്താൻ ആലോചന

ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോ​ഗത്തിൽ തീരുമാനമാവും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം ഒന്നാം തിയതി പുതിയ അധ്യയന വർഷം ആരംഭിക്കും. വിക്ടേഴ്സ് ചാനൽ വഴി ഓൺലൈൻ വഴിയാവും ക്ലാസുകൾ. സംസ്ഥാനത്തെ ഒന്നാം ക്ലാസ് പ്രവേശനോത്സവവും ഓൺലൈനായി നടത്തിയേക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോ​ഗത്തിൽ തീരുമാനമാവും.

രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ആദ്യത്തെ രണ്ടാഴ്ച റിവിഷൻ ആയിരിക്കും. പ്ലസ് വൺ പരീക്ഷ നടത്തിപ്പിന്റെ കാര്യത്തിൽ തീരുമാനമായില്ല. പ്ലസ് ടു ക്ലാസുകൾ തുടങ്ങുന്നതിൽ ഇന്നോ നാളെയോ തീരുമാനം വരും.

പ്ലസ് വൺ പരീക്ഷക്ക് മുന്നോടിയായി പഠിക്കേണ്ട ഭാഗങ്ങളെ കുറിച്ചുള്ള ഫോക്കസ് ഏരിയ തീരുമാനിച്ചുവെന്ന പ്രചാരണം വ്യാജമാണെന്നും വിദ്യാഭ്യാസവകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ അധ്യയനവർഷം നടന്നത് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മാത്രമാണ് നടന്നത്. ബാക്കി ക്ലാസുകാർക്കല്ലാം പരീക്ഷയില്ലാതെ സ്ഥാനക്കയറ്റം കിട്ടി. എന്നാൽ എസ്എസ്എൽസി പോലെ മറ്റൊരു പ്രധാന പൊതുപരീക്ഷയാ പ്ലസ് വൺൻ്റെ കാര്യത്തിൽ കടുത്ത ആശയക്കുഴപ്പമാണ് തുടരുന്നത്. 

പ്ലസ് വൺ പരീക്ഷ നടത്താതെ എങ്ങനെ പ്ലസ് ടു ക്ലാസ് തുടങ്ങുമെന്നതിലാണ് പ്രശ്നം. പ്രതിസന്ധി മറികടക്കാൻ പല തരം വഴികൾ തേടുകയാണ് വിദ്യാഭ്യാസവകുപ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com