വികെ ശ്രീകണ്ഠന്‍ പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രാജിക്കത്ത് അയച്ചു
വികെ ശ്രീകണ്ഠന്‍ എംപി
വികെ ശ്രീകണ്ഠന്‍ എംപി

പാലക്കാട്: വികെ ശ്രീകണ്ഠന്‍ എംപി  ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു. എംപി എന്ന നിലയിലുള്ള ഉത്തരവാദിത്വം നിര്‍വഹിക്കാനുള്ളതു കൊണ്ടാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രാജിക്കത്ത് അയച്ചു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പുകള്‍ നിര്‍ണായകമായതിനാല്‍ തുടരണമെന്ന നേതൃത്വത്തിന്റെ അഭിപ്രായം മാനിച്ച് തുടരുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ കോണ്‍ഗ്രസിന് വിവിധ ജില്ലകളില്‍ അധ്യക്ഷന്‍മാരില്ലാത്ത സ്ഥിതിയായി. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആലപ്പുഴ ഡിസിസി അധ്യക്ഷ സ്ഥാനം എം ലിജു രാജിവെച്ചിരുന്നു. വിവി പ്രകാശിന്റെ നിര്യാണത്തോടെ മലപ്പുറത്തും പാര്‍ട്ടിക്ക് അധ്യക്ഷനില്ലാത്ത സ്ഥിതിയാണ്. എറണാകുളത്ത് എംഎഎല്‍എ ടിജെ വിനോദിന് ഡിസിസി അധ്യക്ഷന്റെ അധിക ചുമതലാണ് ഉള്ളത്.

അഞ്ചു ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുപ്പ് കാലത്ത് തല്‍സ്ഥാനത്ത് നിന്ന് നിന്ന് നീക്കിയിരുന്നെങ്കിലും പിന്നീട് അവരെ തന്നെ നിലനിര്‍ത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com