'25 ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി നടത്തി'; സി കെ ജാനുവിനെ സസ്‌പെന്റ് ചെയ്ത് ജനാധിപത്യ രാഷ്ട്രീയ സഭ

സി കെ ജാനു/ഫയല്‍ ചിത്രം
സി കെ ജാനു/ഫയല്‍ ചിത്രം


വയനാട്: ജനാധിപത്യ രാഷ്ട്രീയസഭ സ്ഥാപക നേതാവ് സി കെ ജാനുവിനെ പാര്‍ട്ടിയില്‍ ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്തു. സാമ്പത്തിക ഇടപാടുകളും വോട്ട് തിരിമറിയും നടത്തിയെന്ന് ആരോപിച്ചാണ് സസ്‌പെന്‍ഷന്‍ എന്ന് സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു. പാര്‍ട്ടിയുടെ പേരില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സി കെ ജാനുവിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതായും പ്രസ്താവനയില്‍ പറയുന്നു.  25 ലക്ഷം രൂപയുടെ തെരഞ്ഞെടുപ്പ് പണ്ട് ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. 

ജാനുവിന് കൊടകര കുഴല്‍പ്പണക്കേസില്‍ പെട്ടവരുമായി ബന്ധമുണ്ടെന്നും പ്രകാശന്‍ ആരോപിച്ചു. ജനാധിപത്യ രാഷ്ട്രീയ സഭയ്ക്ക് തെരഞ്ഞെടുപ്പ് ഫണ്ട് ലഭിച്ചില്ല. ജാനുവും ബിജെപി നേതാക്കളുമാണ് ഫണ്ട് കൈകാര്യം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ബത്തേരി മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായിരുന്നു സി കെ ജാനു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com