കൊച്ചിയില്‍ ലക്ഷദ്വീപ് കളക്ടര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം;  പൊലീസ് തടഞ്ഞു

.എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തിനായി എത്തിയപ്പോഴായിരുന്നു കരിങ്കൊടി കാട്ടി പ്രവര്‍ത്തകര്‍  പ്രതിഷേധിച്ചത്
എറണാകുളത്ത് ലക്ഷദ്വീപ് കളക്ടര്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന എഐവൈഎഫ് പ്രവര്‍ത്തകര്‍
എറണാകുളത്ത് ലക്ഷദ്വീപ് കളക്ടര്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന എഐവൈഎഫ് പ്രവര്‍ത്തകര്‍

കൊച്ചി: ലക്ഷദ്വീപ് കളക്ടര്‍ക്കെതിരെ ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം. എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തിനായി എത്തിയപ്പോഴായിരുന്നു കരിങ്കൊടി കാട്ടി പ്രവര്‍ത്തകര്‍  പ്രതിഷേധിച്ചത്. നിരവധി പ്രവര്‍ത്തകരാണ് പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.

പൊലീസ്  തടഞ്ഞെങ്കിലും അവരെ ഭേദിച്ച് പ്രവര്‍ത്തകര്‍ കളക്ടറെ കരിങ്കൊടി കാട്ടി. ഗോബാക്ക് വിളികളുമായിട്ടായിരുന്നു കലക്ടര്‍ക്ക് നേരെ യുവാക്കളുടെ പ്രതിഷേധം. 

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളെ ന്യായികരിക്കുന്ന രീതിയിലായിരുന്നു കളക്ടറുടെ വാര്‍ത്താ സമ്മേളനം. ലക്ഷദ്വീപ് നിവാസികളുടെ ഭാവി സുരക്ഷിതമാക്കാനാണ് പുതിയ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം രംഗത്ത് മികച്ച മുന്നേറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യമിടുന്നത്. അഗത്തി വിമാനത്താവളം നവീകരിക്കും. മദ്യലൈസന്‍സ് ടൂറിസ്റ്റുകള്‍ക്ക് വേണ്ടിയാണെന്നും കളക്ടര്‍ അസ്ഗര്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലക്ഷദ്വീപിലെ അനധികൃത കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചത്. സ്ഥാപിത താത്പര്യക്കാരാണ് നുണപ്രചരണം നത്തുന്നത്. ലക്ഷദ്വീപിനെ ആരോഗ്യമേഖലയില്‍ സ്വയം പര്യാപ്തമാക്കും. മികച്ച ആരോഗ്യസംവിധാനങ്ങള്‍ ഉറപ്പാക്കും. കവരത്തിയിലും മിനിക്കോയിയിലും അഗത്തിയിലും പുതിയ ആശുപത്രികള്‍ പണിയുമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com