ടിപിആർ കുറയ്ക്കാം, കോ​വി​ഡ് ല​ക്ഷ​ണ​മു​ള്ള​വ​ർ പരിശോധനയ്ക്ക് വരണ്ട; പഞ്ചായത്ത്​ പ്രസിഡന്റിന്റെ സന്ദേശം വിവാദത്തിൽ 

വെ​ട്ട​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്റിന്റെ ശബ്ദസന്ദേശമാണ് വിവാദത്തിലായത് 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മലപ്പുറം: ല​ക്ഷ​ണ​മു​ള്ള​വ​ർ​ കോ​വി​ഡ് പരിശോധനയ്ക്ക് എത്തണ്ടെന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റിന്റെ ശ​ബ്​​ദ സ​ന്ദേ​ശം വി​വാ​ദമായി. കോ​വി​ഡ് പരിശോധനയ്ക്ക് ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​ർ മാത്രം എത്തിയാൽ മതിയെന്നും അങ്ങനെയാണെങ്കിൽ ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്​ കു​റ​യുമെന്ന് ആ​ഹ്വാ​നം ചെ​യ്​​തു​ള്ള സ​​ന്ദേ​ശ​മാണ് വിവാദമായത്.  ട്രിപ്പി​​ൾ ലോ​ക്​​ഡൗ​ണി​ൽ​നി​ന്ന്​ പ​ഞ്ചാ​യ​ത്തി​ന്​ ര​ക്ഷ​നേ​ടാ​മെ​ന്നും സ​​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. വെ​ട്ട​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ സി എം മു​സ്​​ത​ഫ​യു​ടെ ശ​ബ്​​ദ സ​ന്ദേ​ശ​മാ​ണ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. 

ജി​ല്ല​യി​ലെ ട്രി​പ്​​ൾ ലോ​ക്​​ഡൗ​ൺ അ​വ​സാ​നി​ക്കുമ്പോ​ൾ സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ലോ​ക്​​ഡൗ​ൺ ഒ​ഴി​വാ​കും. പക്ഷെ ടിപിആ​ർ കു​റ​ഞ്ഞി​ല്ലെ​ങ്കി​ൽ വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്ത്​ മാ​ത്രം വീ​ണ്ടും ട്രിപ്പി​​ൾ ലോ​ക്​​ഡൗ​ണി​ലാ​കും. ഇ​ത്​ ഒഴിവാ​ക്കാ​ൻ ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​വ​ർ മാ​ത്രം ടെ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്നും ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ വീ​ടു​ക​ളി​ൽ ത​ന്നെ തു​ട​ർ​ന്നാ​ൽ മ​തി​യെ​ന്നു​മാ​ണ് സന്ദേശത്തിലെ ഉള്ളടക്കം. 

​പ​ഞ്ചാ​യ​ത്തു​ല​ത്തി​ൽ മെ​ഗാ പ​രി​ശോ​ധ​ന ക്യാ​മ്പു​ക​ൾ ന​ട​ത്തി പ്രതിദിനം 200 പേ​രെ പ​രി​ശോ​ധിക്കണ​​മെ​ന്നാണ് സം​സ്ഥാ​ന സ​ർ​ക്കാ​റിന്റെ നി​ർ​ദേ​ശം. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ പോ​ലെ ത​ന്നെ ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​വ​രും പ​രി​ശോ​ധ​ന​ക്ക്​ എ​ത്ത​ണ​മെ​ന്നാ​ണ്​ താ​ൻ ഉ​ദ്ദേ​ശി​ച്ച​തെ​ന്നാണ് മുസ്തഫയുടെ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com