വായ്പ പരിധി ഉയര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കുന്നില്ല; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് നയപ്രഖ്യാപനപ്രസംഗം 

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനപ്രസംഗം
ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം
ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനപ്രസംഗം. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ വായ്പ പരിധി ഉയര്‍ത്തണമെന്ന ആവശ്യം കേന്ദ്രം പരിഗണിക്കുന്നില്ല. ഇത് ഫെഡറലിസത്തിന് ചേരാത്തതാണ്. സഹകരണ മേഖലയിലെ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ ആശങ്കയുളവാക്കുന്നതായും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വിമര്‍ശിച്ചു.

വളര്‍ച്ചാനിരക്ക് പിടിച്ചുനിര്‍ത്തുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.നടപ്പുസാമ്പത്തികവര്‍ഷം 6.6 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ കോവിഡ് രണ്ടാം തരംഗം വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. റവന്യൂ വരുമാനത്തില്‍ കുറവുണ്ടായേക്കാമെന്നും ഗവര്‍ണര്‍ ആശങ്കപ്പെട്ടു. 

ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടരും. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതികള്‍ കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ മുന്നോട്ടു കൊണ്ടുപോകും. താഴെത്തട്ടിലുള്ളവരുടെ ഉന്നമനമാണ് ലക്ഷ്യമിടുന്നത്. സ്ത്രീ സമത്വത്തിന് പ്രാധാന്യം നല്‍കും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നും രണ്ടാം പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനപ്രസംഗത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com