മത്സരിക്കാതിരുന്നത് കാലുവാരല്‍ പേടിച്ച്; സോണിയയ്ക്കു കത്തയച്ച് മുല്ലപ്പള്ളിയും

ഗ്രൂപ്പുകളാണ് സംസ്ഥാനത്ത് പാര്‍ട്ടിയെ തകര്‍ത്തതെന്ന് മുല്ലപ്പള്ളി
മുല്ലപ്പള്ളി രാമചന്ദ്രൻ/ ഫയല്‍ ചിത്രം
മുല്ലപ്പള്ളി രാമചന്ദ്രൻ/ ഫയല്‍ ചിത്രം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസിലെ ഭിന്നതകള്‍ പൊട്ടിത്തെറിയിലേക്ക്. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റിയ രീതിയില്‍ രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചതിനു പിന്നാലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സോണിയയ്ക്ക് കത്തയച്ചു. ഗ്രൂപ്പുകളാണ് സംസ്ഥാനത്ത് പാര്‍ട്ടിയെ തകര്‍ത്തതെന്ന് മുല്ലപ്പള്ളി കത്തില്‍ പറയുന്നു.

ഹൈക്കമാന്‍ഡ് പറഞ്ഞിട്ടും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത് കാലുവാരല്‍ ഭയന്നിട്ടാണെന്ന് മുല്ലപ്പള്ളി കത്തില്‍ പറഞ്ഞു. ഗ്രൂപ്പുകളാണ് പാര്‍ട്ടിയെ തകര്‍ത്തത്. തന്നെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. രാജി സന്നദ്ധത അറിയിച്ചതുകൊണ്ടാണ് യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും കത്തില്‍ മുല്ലപ്പളളി വ്യക്തമാക്കുന്നുണ്ട്.

കേരളത്തിലെ തോല്‍വി പരിശോധിക്കാന്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച ചവാന്‍ സമിതിക്കു മുമ്പാകെ ഹാജരാവില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്. പറയാനുള്ളതെല്ലാം സോണിയ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും സോണിയയ്ക്കു നല്‍കിയ റിപ്പോര്‍ട്ടിന്റെ കോപ്പി ഹാജരാക്കാമെന്നുമാണ് മുല്ലപ്പള്ളി ചവാനെ അറിയിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com