സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടും

സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒന്‍പതു വരെ നീട്ടും. ഉച്ചക്ക് ശേഷം ചേരുന്ന കോവിഡ് അവലോകന യോഗത്തിലാവും അന്തിമ തീരുമാനമുണ്ടാവുക
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒന്‍പതു വരെ നീട്ടും. ഉച്ചക്ക് ശേഷം ചേരുന്ന കോവിഡ് അവലോകന യോഗത്തിലാവും അന്തിമ തീരുമാനമുണ്ടാവുക. മുഖ്യമന്ത്രി വൈകിട്ടത്തെ വാര്‍ത്താസമ്മേളനത്തില്‍ തീരുമാനം അറിയിക്കും. 

ലോക്ക് ഡൗണ്‍ നീട്ടുന്നതിനൊപ്പം ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കുന്നതിലും ഇന്നു തീരുമാനമുണ്ടാവും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തിയാല്‍ മാത്രമേ ജനങ്ങള്‍ കൂടുതലായി ഇടപെടുന്ന മേഖലകള്‍ തുറന്നുകൊടുക്കൂ. ഏതൊക്കെ മേഖലകളില്‍ ഇളവ് നല്‍കണമെന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുടെ അഭിപ്രായം ആരായും. 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ആശുപത്രികളിലെ സ്ഥിതിയില്‍ മാറ്റമുണ്ടായിട്ടില്ല. തീവ്ര പരിചരണ വിഭാഗത്തിലും വെന്റിലേറ്ററിലും കഴിയുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ലെന്നതും പരിഗണിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com