പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ്; അരി, പയർ, എണ്ണ അടക്കം ഇരുപത് ഇനങ്ങൾ 

ഭക്ഷ്യക്കിറ്റ് റേഷൻ കടകൾ വഴി വിതരണം ചെയ്യും

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 20 ഇനങ്ങൾ അടങ്ങിയ സർക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റ് റേഷൻ കടകൾ വഴി വിതരണം ചെയ്യും. കോവിഡും ലോക്ഡൗണും പ്രകൃതിക്ഷോഭവും മൂലമുണ്ടായ ദുരിതങ്ങളിൽ കൈത്താങ്ങായാണ് സർക്കാർ കിറ്റ് പ്രഖ്യാപിച്ചത്. ദുരന്തനിവാരണ നിധിയിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് കിറ്റ് നൽകുന്നത്. 

അഞ്ച് കിലോ​ഗ്രാം അരി, ഒരു പായ്ക്കറ്റ് ഉപ്പ്, ഒരു കിലോഗ്രാം വീതം പയർ, ഗോതമ്പ് പൊടി, പഞ്ചസാര, അരക്കിലോ വീതം പരിപ്പ്, ഉഴുന്ന്, 250 ​ഗ്രാം തേയില, മുളകുപൊടി, 100 ഗ്രാം ജീരകം, അര ലീറ്റർ വെളിച്ചെണ്ണ, 2 ബാത്ത് സോപ്പ്, ബാർ സോപ്പ്, 2 പാൽപ്പൊടി പാക്കറ്റ്, മെഴുകുതിരി, തീപ്പെട്ടി, മാസ്ക്, സാനിറ്റൈസർ എന്നിവയാണ് കിറ്റിലുള്ളത്. 

സപ്ലൈകോ തയ്യാറാക്കുന്ന കിറ്റ് ജൂൺ 8 മുതൽ വിതരണം ചെയ്യാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com