വയലാർ രാമവർമ്മയുടെ മകൾ കോവിഡ് ബാധിച്ച് മരിച്ചു  

പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
സിന്ധു/ചിത്രം: ഫേസ്ബുക്ക്
സിന്ധു/ചിത്രം: ഫേസ്ബുക്ക്

പാലക്കാട്: കവി വയലാർ രാമവർമ്മയുടെ ഇളയമകൾ സിന്ധു കോവിഡ് ബാധിച്ച് മരിച്ചു. 54 വയസ്സായിരുന്നു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശ്വാസ തടസം നേരിട്ടതിനെ തുടർന്ന് ഇന്നലെ രാത്രിയാണ് സിന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ചാലക്കുടിയിലാണ് സിന്ധു താമസിക്കുന്നത്. വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട് ഒരാഴ്ച മുൻപാണ് പാലക്കാട് എത്തിയത്. സഹോദരി ഇന്ദുലേഖയുടെ വീട്ടിലായിരുന്നു താമസം. ഇന്നലെ രാത്രി ശ്വാസ തടസം കൂടിയതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സംസ്കാരം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പാലക്കാട് നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com