ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഐക്യദാര്‍ഢ്യം; പ്രമേയം കത്തിച്ച് യുവമോര്‍ച്ച

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് എതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം കത്തിച്ച് യുവമോര്‍ച്ച
യുവമോര്‍ച്ച പ്രമേയം കത്തിക്കുന്നു
യുവമോര്‍ച്ച പ്രമേയം കത്തിക്കുന്നു


തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് എതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം കത്തിച്ച് യുവമോര്‍ച്ച. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നിലാണ് കത്തിച്ചത്.

കേരള നിയമസഭ കാലാകാലങ്ങളായി പാസാക്കുന്ന പ്രമേയങ്ങള്‍ കേവലം മതപ്രീണനത്തിലൂടെ വോട്ട് ബാങ്കിന് വേണ്ടി മാത്രമാണെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്‍സജിത്ത് പറഞ്ഞു. 

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം പിന്താങ്ങുകയായിരുന്നു.  
സംഘപരിവാര്‍ അജണ്ടയുടെ പരീക്ഷണശാലയാക്കി ദ്വീപിനെ മാറ്റുകയാണെന്നും കോളോണിയല്‍ കാലത്തെ വെല്ലുന്ന നടപടികളാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ മാറ്റണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

തെങ്ങുകളില്‍ കാവി നിറം പൂശിക്കൊണ്ട് ആരംഭിച്ച് ഇപ്പോള്‍ ആ ജനതയുടെ ആവാസ വ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകര്‍ക്കുന്നതായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നുവെന്ന് പ്രമേയത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com