ജനശതാബ്ദി ഉള്‍പ്പെടെ നാല് തീവണ്ടികൾ കൂടി റദ്ദാക്കി, 15 വരെ ഓടില്ല

കോവിഡ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ യാത്രക്കാർ കുറഞ്ഞതിനെ തുടർന്നാണ് നടപടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ജനശതാബ്ദി ഉള്‍പ്പെടെ നാല് തീവണ്ടികളുടെ സര്‍വീസ് കൂടി റദ്ദാക്കി. കോവിഡ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ യാത്രക്കാർ കുറഞ്ഞതിനെ തുടർന്നാണ് നടപടി. കോഴിക്കോട്-തിരുവനന്തപുരം -കോഴിക്കോട് ജനശതാബ്ദി സ്പെഷ്യല്‍, എറണാകുളം-കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എന്നീ തീവണ്ടികളാണ് ജൂണ്‍ ഒന്നു മുതല്‍ 15വരെ റദ്ദാക്കിയത്. 

നേരത്തെ റദ്ദാക്കിയ ഷൊര്‍ണ്ണൂര്‍-തിരുവനന്തപുരം- ഷൊര്‍ണ്ണൂര്‍ വേണാട് സ്പെഷ്യല്‍, എറണാകുളം-തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് സ്പെഷ്യല്‍, ആലപ്പുഴ-കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് സ്പെഷ്യല്‍, പുനലൂര്‍-ഗുരുവായൂര്‍-പുനലൂര്‍ സ്പെഷ്യല്‍, ഗുരുവായൂര്‍-തിരു.-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് എന്നിവയുടെ സര്‍വീസും ജൂണ്‍ ഒന്നു മുതല്‍ 15വരെ റദ്ദാക്കിയിട്ടുണ്ട്.

മംഗളൂരു-തിരു. മലബാര്‍ സ്പെഷ്യല്‍ ജൂണ്‍ ഒന്നുമുതല്‍ 15വരെ, തിരു.-മംഗളൂരു സ്പെഷ്യല്‍ രണ്ടുമുതല്‍ 16വരെ, തിരു.-കണ്ണൂര്‍ ജനശതാബ്ദി സ്പെഷ്യല്‍ രണ്ടുമുതല്‍ 14വരെ, കണ്ണൂര്‍-തിരു. ജനശതാബ്ദി മൂന്നു മുതല്‍ 15വരെ, ചെന്നൈ-ആലപ്പുഴ പ്രതിദിന സ്പെഷ്യല്‍ ജൂണ്‍ ഒന്നു മുതല്‍ 15വരെ, ആലപ്പുഴ-ചെന്നൈ സ്പെഷ്യല്‍ രണ്ടു മുതല്‍ 16വരെ എന്ന ക്രമത്തിലും റദ്ദാക്കി. പ്രതിവാര തീവണ്ടികളായ കൊച്ചുവേളി-മംഗളൂരു (അന്ത്യോദയ) സ്പെഷ്യല്‍ ജൂണ്‍ 3, 5, 10, 12 തീയതികളിലും, മംഗളൂരു-കൊച്ചുവേളി സ്പെഷ്യല്‍ 4, 6, 11, 13 തീയതികളിലും തിരു.-ചെന്നൈ സ്പെഷ്യല്‍ 5, 12 തീയതികളിലും ചെന്നൈ-തിരു. സ്‌പെഷ്യല്‍ തീവണ്ടി 6, 13 തീയതികളിലും സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com