ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലോക്ഡൗൺ ഇളവുകൾ ഇന്നുമുതൽ; അനാവശ്യ യാത്രയ്ക്ക് ഇറങ്ങരുത്

ബാങ്കുകള്‍ വൈകുന്നേരം അഞ്ചുവരെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുറക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്നു മുതൽ ഇളവ്. മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ഡൗണും ഒഴിവാക്കിയിരിക്കുന്നതിനാൽ എല്ലാ ജില്ലകളിലും ഒരേ ലോക്ഡൗൺ ചട്ടങ്ങളായിരിക്കും ഇന്നുമുതൽ ഉണ്ടാകുക. യാത്രാവിലക്ക് തുടരും.

വിദ്യാർത്ഥികളുടെ പഠനോപകരണങ്ങൾ വിൽക്കുന്ന കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കുറഞ്ഞ ജീവനക്കാരെ വച്ച് ഒൻപതു മുതൽ അഞ്ചു വരെ തുറന്നു പ്രവർത്തിക്കാം. വസ്ത്രാലയങ്ങൾ, ചെരുപ്പു വില്പനശാലകൾ, ആഭരണ ശാലകൾ എന്നിവക്കെല്ലാം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കുറഞ്ഞ ജീവനക്കാരെ ഉപയോ​ഗിച്ച് ഒൻപതു മുതൽ അഞ്ച് മണി വരെ തുറന്നു പ്രവർത്തിക്കാം.

എല്ലാ വ്യവസായ സ്ഥാപനങ്ങളും മിനിമം ജീവക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം. കശുവണ്ടി, കയർ, പേപ്പർ നിർമ്മാണവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്കും നിർമ്മാണ യൂണിറ്റുകൾക്കും ഏറ്റവും കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് തുറന്നു പ്രവർത്തിക്കാം. അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അഞ്ചുമണിവരെ തുറക്കാം.

ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുറക്കാം. സമയം വൈകുന്നേരം അഞ്ചുവരെ. ജൂൺ 1, 3,5,8 തീയതികളിൽ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ദേശീയ സമ്പാദ്യ പദ്ധതിയുടെ കളക്ഷൻ ഏജൻ്റുമാർക്ക് തിങ്കളാഴ്ച ദിവസങ്ങളിൽ ഇതിനായുള്ള യാത്ര അനുവദിക്കും. വ്യവസായിക കേന്ദ്രങ്ങളിൽ അവശ്യമെങ്കിൽ മാത്രം കെഎസ്ആർടിസിക്ക് സർവീസ് നടത്താം. കുറച്ച് സർവീസുകൾ മാത്രമായിരിക്കും അനുവദിക്കുക.

മദ്യശാലകള്‍ തുറക്കില്ലങ്കിലും പാഴ്സൽ രൂപത്തിൽ കള്ള വിൽപന അനുവദിക്കും. ജൂൺ ഒമ്പതുവരെയാണ് ഇളവുകളോടെ സംസ്ഥാനത്തെ ലോക്ഡൗൺ നീട്ടിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com