ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ശക്തൻ മാർക്കറ്റ് നാളെ തുറക്കും; വ്യാപാരികൾക്ക് പരിശോധന ഇന്ന്, നെ​ഗറ്റീവെങ്കിൽ കട തുറക്കാം

കൊവിഡ് മാനദണ്ഡം പാലിച്ച് പുലർച്ചെ ഒന്ന് മുതൽ രാവിലെ 8 മണി വരെ മൊത്തവ്യാപര കടകൾക്ക് പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്

തൃശൂർ; കോവിഡ് നിയന്ത്രങ്ങളെത്തുടർന്ന് അടച്ചുപൂട്ടിയ തൃശൂരിലെ ശക്തൻ മാർക്കറ്റ് നാളെ തുറക്കും. വ്യാപാരികൾക്കും തൊഴിലാളികൾക്കും ഇന്ന് ആന്‍റിജെൻ പരിശോധന നടത്തും. നെഗറ്റീവ് ഫലമുള്ള വ്യാപാരികൾക്കും തൊഴിലാളികൾക്കും നാളെമുതൽ മാ‍ർക്കറ്റിൽ പ്രവർത്തനത്തിനെത്താം. 

ചൊവ്വാഴ്ച മുതൽ നടന്നുവന്ന ചർച്ചകൾക്കൊടുവിലാണ് ശക്തൻ മാർക്കറ്റ് തുറക്കാൻ അനുമതി നൽകിയത്. കൊവിഡ് മാനദണ്ഡം പാലിച്ച് പുലർച്ചെ ഒന്ന് മുതൽ രാവിലെ 8 മണി വരെ മൊത്തവ്യാപര കടകൾക്ക് പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. രാവിലെ 8 മുതൽ 12 വരെ ചില്ലറ വ്യപാരത്തിന് അനുമതിയുണ്ട്. മാർക്കറ്റിലെ മീൻ , ഇറച്ചി കടകൾ തിങ്കൾ, ബുധൻ ശനി ദിവസങ്ങളിൽ മാത്രമേ തുറക്കാവൂ.

കൊവിഡ് മാനദണ്ഡം കൃത്യമായി പാലിക്കണം. ഒരു കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കാൻ പരമാവധി 3 പേർ മാത്രമേ ഉണ്ടാകാവൂ. നഗരത്തിലെ മറ്റ് മാർക്കറ്റുകളും ചൊവ്വാഴ്ച മുതൽ തുറക്കും. ജില്ലാ ഭരണകൂടവും വ്യാപാരികളുമായി നടന്ന ചർച്ചയിൽ ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, കെ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com