പൊലീസ് അക്കാദമിയിലെ എസ് ഐ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; മരണം ഇന്ന് വിരമിക്കാനിരിക്കെ
By സമകാലിക മലയാളം ഡെസ്ക് | Published: 31st May 2021 10:04 AM |
Last Updated: 31st May 2021 10:04 AM | A+A A- |

സുരേഷ് കുമാർ
തൃശൂര്‍: പൊലീസ് അക്കാദമിയിലെ സബ് ഇൻസ്പെക്ടർ സുരേഷ് കുമാറിനെ(56) തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. രാമവർമപുരത്തെ വീട്ടിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് വിരമിക്കാനിരിക്കെയാണ് മരണം.
പൊലീസ് നായകളുടെ വിശ്രമകേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം സുരേഷ് വിഷമത്തിലായിരുന്നതായി പൊലീസ് പറഞ്ഞു.