അൻസി കബീറിന്റെ മരണവാർത്ത അറിഞ്ഞ് അമ്മ വിഷംകഴിച്ചു;  ഗുരുതരാവസ്ഥയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2021 01:47 PM  |  

Last Updated: 01st November 2021 02:03 PM  |   A+A-   |  

ansi_kabir

അൻസി കബീർ/ ഇൻസ്റ്റ​ഗ്രാം

 

തിരുവനന്തപുരം: മകൾ അൻസി കബീറിന്റെ അപ്രതീക്ഷിത വിയോ​ഗവാർത്തയറിഞ്ഞ് മാതാവ് റസീന (48) ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ റസീനയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ എറണാകുളം വൈറ്റിലയിൽ ഉണ്ടായ അപകടത്തിലാണ് മുൻ മിസ് കേരളയും മോഡലുമായ അൻസി മരിച്ചത്. 

അൻസിയും മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജൻ (26) എന്നിവർ സഞ്ചരിച്ചിരുന്ന കാർ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരിൽ ഒരാളുടെ നില ഗുരുതരമാണ്.

അൻസിയുടെ സുഹൃത്താണ് മരണവിവരം അടുത്തുള്ള വീട്ടിൽ വിളിച്ചറിയിച്ചത്. എന്നാൽ മറ്റാരിൽ നിന്നോ വിവരമറിഞ്ഞ റസീന വിഷം കഴിക്കുകയായിരുന്നു. അയൽസാവികളെത്തി വിളിച്ചിട്ടും വാതിൽ തുറക്കാഞ്ഞതിനെത്തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തിയാണ് റസീനയെ ആശുപത്രിയിൽ പ്രവോശിപ്പിച്ചത്. 

ആറ്റിങ്ങൽ ആലങ്കോട്, പാലാകോണം അൻസി കൊട്ടേജിലാണ് അൻസിയും മാതാവും താമസിച്ചിരുന്നത്. പിതാവ് കബീർ വിദേശത്താണ്. ഇവരുടെ ഏകമകളാണ് അൻസി. അൻസിയുടെ പോസ്റ്റ്മാർട്ടം നടപടിക്കായി ബന്ധുക്കൾ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്.