മതവിദ്വേഷം പടര്‍ത്തുന്ന വാര്‍ത്ത നല്‍കി; ചാനല്‍ അവതാരകയും ഉടമയും അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2021 03:25 PM  |  

Last Updated: 01st November 2021 03:25 PM  |   A+A-   |  

sreeja_namo

നമോ ടിവി അവതാരക ശ്രീജ വള്ളിക്കോട്‌

 

കോട്ടയം: മതവിദ്വേഷം പടര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ യൂട്യൂബ് ചാനല്‍
ഉടമയും അവതാകരയും അറസ്റ്റില്‍. ഉടമയായ രഞ്ജിത് ടി എബ്രഹാം, അവതാര ശ്രീജ വള്ളിക്കോട് എന്നിവരാണ് അറസ്റ്റിലായത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാതിയിലാണ് അറസ്റ്റ്. 

തിരുവല്ല എസ്എച്ച്ഒ പിഎസ് വിനോദിന് മുമ്പാകെ ഉച്ചയോടെയാണ് ഇരുവരും കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യം തേടിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.

സെപ്റ്റംബര്‍ 19 നാണ് ഐപിസി 153 (എ) വകുപ്പ് പ്രകാരം കലാപാഹ്വാനത്തിന് തിരുവല്ല പൊലീസ് കേസെടുത്തത്. നമോ ടിവി എന്ന യുട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ ഒരു മതവിഭാഗത്തെ അധിക്ഷേപവും അശ്ലീല പരാമര്‍ശവും നടത്തിക്കൊണ്ടുള്ളതായിരുന്നു. ഇതിനെതുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനടക്കം പരാതിയുമായി രംഗത്ത് വന്നിരുന്നു. ഇതിനെ പിന്നാലെയാണ് പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവില്‍ പോയി. ഒളിവിലിരുന്നുകൊണ്ട് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരുവരും കീഴടങ്ങിയത്.