നാളെയും പെട്രോളിന് വില കൂടും; വര്‍ധിപ്പിക്കുന്നത് 48 പൈസ; ഒരു മാസത്തിനിടെ കൂട്ടിയത് 8 രൂപ 88 പൈസ

നാളെ ലിറ്ററിന് 48 പൈസയാണ് വര്‍ധിക്കുക.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും പെട്രോളിന് വില കൂടും. നാളെ ലിറ്ററിന് 48 പൈസയാണ് വര്‍ധിക്കുക. കഴിഞ്ഞ ഒരുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഒരുമാസത്തിനിടെ പെട്രോളിന് കൂടിയത് 8 രൂപ 88 പൈസയാണ്. 

ഇന്ന് ഒരു ലീറ്റര്‍ പെട്രോളിനും ഡീസലിനും 48 പൈസ വീതം കൂടിയിരുന്നു.  ഇതോടെ ഇന്ന് തിരുവനന്തപുരത്ത് പെട്രോളിന് 112 രൂപ കടന്നു. ഡീസലിന് 105 രൂപ 85 പൈസയായി.

കൊച്ചിയില്‍ ഇന്ന് പെട്രോള്‍ 109 രൂപ 88 പൈസയും, ഡീസല്‍ 103 രൂപ 79 പൈസയുമായി. കോഴിക്കോട് പെട്രോളിന് 109 രൂപ 92 പൈസയും, ഡീസലിന് 103 രൂപ 79 പൈസയുമാണ് ഇന്നത്തെ വില. ഇന്നലെ പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com