ദീ​പാ​വ​ലി: പ്ര​ത്യേ​ക നി​ര​ക്കി​ലു​ള്ള സ്പെ​ഷ​ൽ ട്രെയിനുകൾ നാളെ മുതൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2021 07:25 AM  |  

Last Updated: 02nd November 2021 07:25 AM  |   A+A-   |  

Deepavali Special train

പ്രതീകാത്മക ചിത്രം

 

കൊച്ചി: ദീ​പാ​വ​ലി പ്ര​മാ​ണി​ച്ച് പ്ര​ത്യേ​ക നി​ര​ക്കി​ലു​ള്ള ​ട്രെയി​നു​ക​ൾ ബു​ധ​നാ​ഴ്​​ച മു​ത​ൽ സ​ർ​വി​സ്​ ന​ട​ത്തും. യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്​ ഒ​ഴി​വാ​ക്കാൻ ലക്ഷ്യമിട്ടാണ് പ്രത്യേക സർവീസുകളെന്ന് റെയിൽവേ അറിയിച്ചു. 

ചെ​ന്നൈ എ​ഗ്​​മോ​ർ-​നാ​ഗ​ർ​കോ​വി​ൽ സൂ​പ്പ​ർ ഫാ​സ്​​റ്റ്​ സ്പെ​ഷ​ൽ (06037) ന​വം​ബ​ർ മൂ​ന്നി​ന് രാ​ത്രി 10.05ന്​ ​ചെ​ന്നൈ എ​ഗ്​​മോ​റി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് നാലാം തിയതി രാ​വി​ലെ 11മണിക്ക്​ ​നാ​ഗ​ർ​കോ​വി​ലി​ലെ​ത്തും.
നാ​ഗ​ർ​കോ​വി​ൽ-​ചെ​ന്നൈ എ​ഗ്​​മോ​ർ സൂ​പ്പ​ർ ഫാ​സ്​​റ്റ്​ സ്പെ​ഷ​ൽ (06038) ന​വം​ബ​ർ അ​ഞ്ചി​ന് വൈ​കീ​ട്ട്​ 3.10ന്​ ​നാ​ഗ​ർ​കോ​വി​ലി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം പു​ല​​ർ​ച്ച 05.20ന്​ ​ചെ​ന്നൈ എ​ഗ്​​മോ​റി​ലെ​ത്തും.
തി​രു​നെ​ൽ​വേ​ലി-​താം​ബ​രം സ്പെ​ഷ​ൽ (06040) ന​വം​ബ​ർ ഏ​ഴി​ന് വൈ​കീ​ട്ട്​ ഏഴ് മണിക്ക്​ തി​രു​നെ​ൽ​വേ​ലി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് എട്ടാം തിയതി രാ​വി​ലെ 07.55ന്​ ​താം​ബ​ര​ത്ത് എ​ത്തും.
താം​ബ​രം-​തി​രു​നെ​ൽ​വേ​ലി സ്പെ​ഷ​ൽ (06049) ന​വം​ബ​ർ എ​ട്ടി​ന് വൈ​കീ​ട്ട്​ നാ​ലി​ന്​ താം​ബ​ര​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം പു​ല​ർ​ച്ച മൂ​ന്നി​ന്​ തി​രു​നെ​ൽ​വേ​ലി​യി​ലെ​ത്തും.