തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; രണ്ടു യുവാക്കള്‍ക്ക് വെട്ടേറ്റു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2021 08:07 AM  |  

Last Updated: 02nd November 2021 08:07 AM  |   A+A-   |  

murder case

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ഫോര്‍ട്ട് ആശുപത്രിക്ക് മുന്നില്‍ വച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു.

ശ്രീകണ്‌ഠേശ്വരം സ്വദേശി പ്രദീപിനും വലിയശാല സ്വദേശി സന്തോഷിനുമാണ് വെട്ടേറ്റത്. കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. രക്ഷപെടാന്‍ ശ്രമിച്ച യുവാക്കളെ പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.