ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് തീയറ്ററില്‍ പ്രവേശനം, തീരുമാനം ഇന്ന്; കോവിഡ് അവലോകന യോഗം ചേരും

തദ്ദേശസ്വയംഭരണ വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും വിനോദ നികുതിയിളവിന്റെ കാര്യത്തിൽ തീരുമാനം
മുഖ്യമന്ത്രി പിണറായി വിജയന്‍ / ഫയല്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ / ഫയല്‍


തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിശകലനം ചെയ്യാൻ അവലോകന യോ​ഗം ഇന്ന് ചേരും. ഒരു ഡോസ് വാക്സിൻ എടുത്തവരെ തിയറ്ററിൽ പ്രവേശിപ്പിക്കണമെന്ന നിബന്ധനയിൽ സർക്കാർ ഇന്ന് തീരുമാനമെടുക്കും. കോവിഡ് വ്യാപനം കുറഞ്ഞതിനാൽ ഇളവ് നൽകാനാണ് സാധ്യത. 

എന്നാൽ സർക്കാരിൻറെ നിബന്ധന പ്രായോഗികമല്ലെന്നാണ് സിനിമാ സംഘടനകളുടെ നിലപാട്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും വിനോദ നികുതിയിളവിന്റെ കാര്യത്തിൽ തീരുമാനം. സംസ്ഥാനത്തെ സിനിമ മേഖലയിലെ പ്രതിസന്ധിയും പ്രശ്നങ്ങളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച മന്ത്രിതല യോഗം ചൊവ്വാഴ്ച ചേർന്നിരുന്നു. 

വിനോദ നികുതി ഒഴിവാക്കുക, പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക, വൈദ്യതി ഫിക്സഡ് ചാർജ് 50 ശതമാനമായി കുറയ്ക്കുക, ഒരു ഡോസ് വാക്‌സിൻ എടുത്ത ആളുകളെ തീയറ്ററുകയിൽ പ്രവേശിപ്പിക്കാൻ അനുമതി നൽകുക എന്ന കാര്യങ്ങളായിരുന്നു യോഗത്തിൽ ചർച്ച ചെയ്തത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com