മലക്കപ്പാറയില്‍ കാട്ടാന കച്ചവട സ്ഥാപനം തകര്‍ത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2021 10:03 PM  |  

Last Updated: 03rd November 2021 10:03 PM  |   A+A-   |  

elephant demolished  trade establishment

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: മലക്കപ്പാറയില്‍ കാട്ടാന കച്ചവട സ്ഥാപനം തകര്‍ത്തു. മലക്കപ്പാറ നടുപെരട്ട് മുത്തുമാരിയുടെ സ്റ്റേഷനറി, ഹോട്ടല്‍ എന്നീ സ്ഥാപനങ്ങളാണ്  കാട്ടാന തകര്‍ത്തത്. 

ഈ മേഖലയില്‍ കച്ചവട സ്ഥാപനക്കള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം പതിവായിരിക്കുകയാണ്. വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്ന മലക്കപ്പാറയില്‍ ഹോട്ടല്‍, സ്റ്റേഷനറി കടകളൊക്കെ പ്രവര്‍ത്തിച്ച് വരുന്നതിനിടെയാണ് കാട്ടാനകളുടെ ആക്രമണമുണ്ടാകുന്നത്.