വിവാഹത്തിന് 200 പേര്‍ വരെ; ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും സിനിമാ തിയേറ്ററില്‍ പ്രവേശനം; കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

സ്‌കൂളില്‍ കുട്ടികള്‍ക്ക് രോഗലക്ഷണം കണ്ടാന്‍ ഉടന്‍ ചികില്‍സ നല്‍കണമെന്നും അവലോകന യോഗം നിര്‍ദേശിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ നൽകാൻ അവലോകനയോഗത്തില്‍ തീരുമാനിച്ചു. വിവാഹത്തിനും മരണത്തിനും പങ്കെടുക്കുന്നവരുടെ എണ്ണത്തിലും കൂടുതല്‍ ഇളവ് നല്‍കി. വിവാഹങ്ങള്‍ക്ക് 100 മുതല്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാം. 

അടച്ചിട്ട ഹാളുകളില്‍ 100 പേര്‍ക്കും തുറന്ന സ്ഥലങ്ങളിലാണെങ്കില്‍ 200 പേര്‍ക്കും പങ്കെടുക്കാമെന്നാണ് തീരുമാനിച്ചത്. സ്‌കൂളില്‍ കുട്ടികള്‍ക്ക് രോഗലക്ഷണം കണ്ടാന്‍ ഉടന്‍ ചികില്‍സ നല്‍കണമെന്നും അവലോകന യോഗം നിര്‍ദേശിച്ചു. 

സിനിമാ തിയേറ്ററുകളില്‍ പ്രവേശിക്കുന്നതിനും ഇളവ് നല്‍കിയിട്ടുണ്ട്. ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും സിനിമാ തിയേറ്ററില്‍ പ്രവേശനം അനുവദിക്കാം.

നേരത്തെ രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരെ മാത്രം സിനിമാ തിയേറ്ററില്‍ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഒരു ഡോസ് വാക്‌സിന്‍  എടുത്തവരെ കൂടി പ്രവേശിപ്പിക്കാന്‍ അനുവാദം വേണമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന അടക്കം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com