'ഭരിക്കുന്നത് കോടതി വിധി നടപ്പാക്കാൻ ആർജവമുള്ള സർക്കാർ'- ശുപാർശ തള്ളി ഓർത്തഡ‍ോക്സ് സഭ

'ഭരിക്കുന്നത് കോടതി വിധി നടപ്പാക്കാൻ ആർജവമുള്ള സർക്കാർ'- ശുപാർശ തള്ളി ഓർത്തഡ‍ോക്സ് സഭ
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

കൊച്ചി: സഭാ തർക്കത്തിൽ ഹിത പരിശോധന നടത്തണമെന്ന കെടി തോമസ് കമ്മീഷൻ ശുപാർശ തള്ളി ഓർത്തോഡോക്‌സ് സഭ. ഓർത്തഡോക്‌സ്- യാക്കോബായ സഭാ തർക്കമുണ്ടാകുന്ന പള്ളികളിൽ ഹിത പരിശോധന നടത്താനായിരുന്നു ശുപാർശ.  മലങ്കര സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവയാണ് ശുപാർശ സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയത്. 

സമവായമുണ്ടാക്കാൻ കോടതി പറഞ്ഞിട്ടില്ല. സമാധാനം വേണമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളതെന്ന് കാതോലിക്കാ ബാവ പറഞ്ഞു. 

സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ആർജവവും നീതി ബോധവും സർക്കാരിനുണ്ട് എന്ന് ഓർത്തോഡോക്‌സ് സഭ വിശ്വസിക്കുന്നു. സഹിഷ്ണുതയുടെ പേരിൽ   ഇനിയും വിട്ടു വീഴ്ച ചെയ്താൽ ഓർത്തോഡോക്‌സ് സഭയ്ക്ക് നീതി നിഷേധിക്കപ്പെടുമെന്നും കാതോലിക്കാ ബാവ കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com