കൈനകരിയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ അഞ്ചുപ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാവിധി തിങ്കളാഴ്ച

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th November 2021 03:44 PM  |  

Last Updated: 05th November 2021 03:44 PM  |   A+A-   |  

Speedy court

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: കൈനകരിയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ അഞ്ചുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി. സാജന്‍, നന്ദു, ജനീഷ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ആയുധം ഒളിപ്പിച്ച സന്തോഷും കുഞ്ഞുമോനും കുറ്റക്കാരെന്നും കോടതി കണ്ടെത്തി. ഒന്നാം പ്രതി പുന്നമടസ്വദേശി അഭിലാഷ് കൊല്ലപ്പെട്ടിരുന്നു

2104 മാര്‍ച്ച് 28നാണ് കൈനകരി സ്വദേശി ജയേഷിനെ കുടുംബാംഗങ്ങള്‍ക്ക് മുന്നിലിട്ട് വെട്ടിക്കൊന്നത്. കേസില്‍ ശിക്ഷാവിധി തിങ്കളാഴ്ചയാണ്. പത്ത് പ്രതികളാണ് ആകെയുണ്ടായിരുന്നത്. ആയുധം ഒളിപ്പിച്ച സന്തോഷും കുഞ്ഞുമോനും ഒന്‍പതും പത്തും പ്രതികളാണ്.

ഈ വര്‍ഷം ഏപ്രിലിലാണ് കേസിലെ ഒന്നാം പ്രതി അഭിലാഷ് കൊല്ലപ്പെട്ടത്. ഭാര്യവീട്ടില്‍ വച്ചാണ് അടിയേറ്റ് മരിച്ചത്. അഭിലാഷിന്റെ സംഘത്തിലെ മുന്‍ അംഗവും ഒട്ടേറെ കേസുകളില്‍ പ്രതിയുമായ കൈനകരി സ്വദേശി മജു എന്നയാള്‍ വീടു കയറി ആക്രമിച്ച് കൊലപ്പെടുത്തിയത്.