പ്രൊഫ. പാലക്കീഴ് നാരായണൻ അന്തരിച്ചു

പ്രൊഫ. പാലക്കീഴ് നാരായണൻ അന്തരിച്ചു
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

മലപ്പുറം: പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ പ്രൊഫ. പാലക്കീഴ് നാരായണൻ (81) അന്തരിച്ചു. കേരള സാഹിത്യ അക്കാദമിയുടെ 2019-ലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഈ വർഷം ഫെബ്രുവരിയിലാണ് അദ്ദേഹം സ്വീകരിച്ചത്. 

1940-ൽ മലപ്പുറം ജില്ലയിലെ ചെമ്മാണിയോട് പാലക്കീഴ് നാരായണൻ നമ്പൂതിരിയുടെയും നങ്ങേലി അന്തർജനത്തിന്റെയും മകനായി ജനിച്ച പാലക്കീഴ് നാരായണൻ ചെമ്മാണിയോടും മേലാറ്റൂരും മണ്ണാർക്കാടും പട്ടാമ്പി ഗവ. സംസ്‌കൃത കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. വിദ്വാൻ പരീക്ഷ പാസായി ഒപ്പം എംഎ ബിരുദവും നേടി. പെരിന്തൽമണ്ണ ഗവ. കോളജിൽ അധ്യാപകനായിരിക്കെ 1995-ൽ വിരമിച്ചു. 

പ്രധാന കൃതികൾ: വി.ടി. ഒരു ഇതിഹാസം, ആനന്ദമഠം, കാൾ മാർക്സ്, മത്തശ്ശിയുടെ അരനൂറ്റാണ്ട്, ചെറുകാട്- ഓർമയും കാഴ്ചയും, ചെറുകാട്-പ്രതിഭയും സമൂഹവും, മഹാഭാരത കഥകൾ. 

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ പിഎൻ പണിക്കർ പുരസ്‌കാരം, ഐവി ദാസ് പുരസ്‌കാരം, അക്കാദമിയുടെ ഏറ്റവും നല്ല ലൈബ്രറി പ്രവർത്തകനുള്ള പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പുകസ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, ലൈബ്രറി കൗൺസിൽ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം, ഗ്രന്ഥാലോകം പത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com