മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാന്‍ തമിഴ്‌നാട് മന്ത്രിമാര്‍, അഞ്ചംഗ സംഘം ഇന്നെത്തും 

തമിഴ്നാട് മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും. അഞ്ച് മന്ത്രിമാരാണ് മുല്ലപ്പെരിയാറിൽ എത്തുന്നത്
മുല്ലപ്പെരിയാർ അണക്കെട്ട് /ട്വിറ്റര്‍
മുല്ലപ്പെരിയാർ അണക്കെട്ട് /ട്വിറ്റര്‍


തൊടുപുഴ: തമിഴ്നാട് മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും. അഞ്ച് മന്ത്രിമാരാണ് മുല്ലപ്പെരിയാറിൽ എത്തുന്നത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അണക്കെട്ടിലെ ഷട്ടറുകൾ തുറന്നതിനെ തുടർന്നാണ് സന്ദർശനം.

ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി ത്യാഗരാജൻ, സഹകരണ വകുപ്പ് മന്ത്രി ഐ പെരിയ സ്വാമി, റവന്യൂമന്ത്രി മൂർത്തി എന്നിവരാണ് സന്ദർശനം നടത്തുന്നത്. തേനി ജില്ലയിൽനിന്നുള്ള എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരുടെ സംഘത്തിനൊപ്പം ഉണ്ടാവും. 

അതേസമയം ഷട്ടറുകൾ ഉയർത്തിയതോടെ ഡാമിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. മുല്ലപ്പെരിയാർ വിഷയത്തിൽ എഐഎഡിഎംകെ ഈ മാസം ഒൻപതിന് വിവിധ സ്ഥലങ്ങളിൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. സന്ദർശനത്തിന് ശേഷം മന്ത്രിമാരുടെ സംഘം മാധ്യമങ്ങളെ കണ്ടേക്കും. 

ഏഴ് ഷട്ടറുകള്‍ കൂടി തുറന്നു

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138.80 അടിയായി ഉയർന്നു. ഇതോടെ അണക്കെട്ടിൻറെ സ്പിൽവേയിലെ ഏഴ് ഷട്ടറുകൾ കൂടി തമിഴ്നാട് ഉയർത്തിയിരുന്നു. സെക്കൻറിൽ മൂവായിരത്തി തൊള്ളായിരം ഘനയടിയോളം വെള്ളമാണ് തുറന്ന് വിടുന്നത്. മുല്ലപ്പെരിയാറിൻറെ വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിൽ പെയ്ത കനത്ത മഴയാണ് ജലനിരപ്പ് വേഗത്തിൽ ഉയരാൻ കാരണമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com