പ്രവാസി ദുരിതാശ്വാസ നിധിയിലേക്ക് ഇനിയും അപേക്ഷിക്കാം; വിശദാംശങ്ങള്‍ 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നാട്ടില്‍ തിരികെയെത്തിയ പ്രവാസികള്‍ക്കായുള്ള നോര്‍ക്കയുടെ ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് ഇനിയും അപേക്ഷിക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നാട്ടില്‍ തിരികെയെത്തിയ പ്രവാസികള്‍ക്കായുള്ള നോര്‍ക്കയുടെ ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് ഇനിയും അപേക്ഷിക്കാം. www.norkaroots.org എന്ന നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അര്‍ഹരായവര്‍ക്ക് ഇനിയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

നിലവില്‍ ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 10.58 കോടി രൂപ സഹായധനമായി വിതരണം ചെയ്തു.  1600ഓളം ഗുണഭോക്താക്കള്‍ക്കാണ് പദ്ധതി തുണയായത്. തിരുവനന്തപുരം-242, കൊല്ലം-262, പത്തനംതിട്ട-76, ആലപ്പുഴ-129, കോട്ടയം-35, ഇടുക്കി-2, എറണാകുളം-40, തൃശ്ശൂര്‍-308, പാലക്കാട്-120, വയനാട്-3, കോഴിക്കോട്-103, കണ്ണൂര്‍-84, മലപ്പുറം-243, കാസര്‍കോട്- 44 എന്നിങ്ങനെയാണ് ഗുണഭോക്താക്കളുടെ എണ്ണം.

വാര്‍ഷിക വരുമാനം ഒന്നര ലക്ഷം രൂപയില്‍ കവിയാത്ത പ്രവാസി മലയാളികളുടെ/ അടുത്ത കുടുംബാംഗങ്ങളുടെ ചികിത്സയ്ക്ക് 50,000 രൂപ, മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികള്‍ക്ക് 1,00,000 രൂപ, പെണ്‍മക്കളുടെ വിവാഹാവശ്യത്തിന് 15,000 രൂപ, പ്രവാസിക്ക്/കുടുംബാംഗങ്ങള്‍ക്ക് ഭിന്നശേഷി ഉപകരണങ്ങള്‍ വാങ്ങുന്നതിന് 10000 രൂപ എന്നിങ്ങനെയാണ് പരമാവധി സഹായം. വിശദാംശങ്ങള്‍ക്ക് 18004253939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com