'ഒന്നും പറയാനില്ല, സെക്രട്ടറിയോട് ചോദിക്കൂ'; മുഖ്യമന്ത്രിയെ കണ്ട ശേഷം ജി സുധാകരന്‍

പാര്‍ട്ടി അച്ചടക്ക നടപടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് സിപിഎം നേതാവ് ജി സുധാകരന്‍
ജി സുധാകരന്‍, ഫയല്‍ ചിത്രം
ജി സുധാകരന്‍, ഫയല്‍ ചിത്രം

തിരുവനന്തപുരം: പാര്‍ട്ടി അച്ചടക്ക നടപടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് സിപിഎം നേതാവ് ജി സുധാകരന്‍. സംസ്ഥാന സമിതി യോഗത്തിന് ശേഷം സുധാകരന്‍ നേരെ പോയത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കായിരുന്നു.

അതേസമയം നിയമസഭ തെരഞ്ഞെടുപ്പിലെ പ്രവര്‍ത്തന വീഴ്ചയുടെ പേരില്‍ പരസ്യ ശാസനയ്ക്ക് വിധേയനായ ജി സുധാകരന്‍ അച്ചടക്ക നടപടിയെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. എകെജി സെന്ററില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറാവാതിരുന്ന സുധാകരന്‍ ഗസ്റ്റ് ഹൗസിലെത്തിയപ്പോഴും നിലപാട് മാറ്റിയില്ല.  ക്ലിഫ് ഹൗസില്‍ പിണറായി വിജയനെ കണ്ടതിന് ശേഷമാണ് സുധാകരന്‍ ഗസ്റ്റ്ഹൗസിലേക്ക് മടങ്ങിയത്.

പാര്‍ട്ടി അച്ചടക്ക നടപടി

'ഒന്നും പറയാനില്ല. ഒന്നും പറയേണ്ട കാര്യമില്ല. എന്തെങ്കിലുമുണ്ടെങ്കില്‍ പാര്‍ട്ടി സ്‌റ്റേറ്റ് സെക്രട്ടറിയോട് ചോദിക്കു'- ഗസ്റ്റ്ഹൗസിലെത്തിയ മാധ്യമങ്ങളോട് ജി. സുധാകരന്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.അമ്പലപ്പുഴ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതില്‍ വീഴ്ച വന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിപിഎം ജി സുധാകരനെ പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com