കല്ലാര്‍ ഡാം തുറക്കും; ജാഗ്രതാ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2021 08:55 PM  |  

Last Updated: 06th November 2021 08:59 PM  |   A+A-   |  

kallar_dam

കല്ലാര്‍ ഡാം

 

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി കല്ലാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തും. ഇന്ന് രാത്രി 9 മണിയ്ക്ക് 10 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തുന്നത്.10 ക്യുമെക്‌സ് വരെ ജലം ഒഴുക്കും.

കല്ലാര്‍ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇടുക്കി ഡാമില്‍ നിലവില്‍ ജലനിരപ്പ് 2,398അടിയാണ്. മുല്ലപ്പെരിയാറില്‍ 138അടിയാണ് ജലനിരപ്പ്.