നടൻ ജോജുവിന്റെ കാർ തകർത്ത കേസ്: ഒരു കോൺഗ്രസ്‌ നേതാവ് കൂടി അറസ്റ്റിൽ 

യൂത്ത് കോൺഗ്രസ്‌ നേതാവ് ഷെരീഫ് ആണ്‌ അറസ്റ്റിലായത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: കോൺഗ്രസിന്റെ വഴിതടയൽ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ്‌ നേതാവ് ഷെരീഫ് ആണ്‌ അറസ്റ്റിലായത്. കേസിൽ നേരത്തെ അറസ്റ്റിലായ ജോസഫിന്റെ മൊഴി അനുസരിച്ചാണ് ഷെരീഫിനെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

ഇന്ധന വിലയ്ക്ക് എതിരെ എറണാകുളത്ത് ഇടപ്പള്ളി മുതൽ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോൺഗ്രസിന്റെ സമരത്തിൽ വൻ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നടൻ ജോജു സമരത്തെ ചോദ്യം ചെയ്തത്. ജോജുവിന്റെ ഇടപെടലിൽ പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകർ നടന്റെ വാഹനം അടിച്ച് തകർത്തു. 

അറസ്റ്റിലായ ജോസഫിന്റെ ജാമ്യഹർജി എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു. മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകിയ ശേഷമാണ് വഴി തടഞ്ഞതെന്ന് അഭിഭാഷകൻ കോടതിൽ വാദിച്ചു. സിനിമ നടൻ അഭിനയിക്കേണ്ടത് റോഡിൽ അല്ലെന്നും വഴിതടയലിൽ കുടുങ്ങിയവരിൽ രോ​ഗികൾ ഉണ്ടായിരുന്നുവെന്ന വാദം തെറ്റാണെന്നും പ്രതിഭാ​ഗം ചൂണ്ടിക്കാട്ടി. ഗതാഗതത്തിന് കൃത്യമായി പൊലീസ് സൗകര്യം ഒരുക്കിയിരുന്നെന്ന വാദവും കോടതി പരിഗണിച്ചില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com