ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതി: എംജി സര്‍വകലാശാല നാനോ സെന്റര്‍ ഡയറക്ടറെ മാറ്റി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2021 04:50 PM  |  

Last Updated: 06th November 2021 04:50 PM  |   A+A-   |  

Research student's complaint

എംജി യൂണിവേഴ്‌സിറ്റി, ഫയല്‍ ചിത്രം

 

കോട്ടയം: ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ആരോപണവിധേയനായ എംജി സര്‍വകലാശാല നാനോ സെന്റര്‍ ഡയറക്ടറെ മാറ്റി. സര്‍ക്കാര്‍ നിര്‍ദേശം പരിഗണിച്ചാണ് മാറ്റമെന്ന് വൈസ് ചാന്‍സലര്‍ സാബു തോമസ് അറിയിച്ചു. നാനോ സെന്റര്‍ ഡയറക്ടറുടെ ചുമതല വൈസ് ചാന്‍സലറിന് കൈമാറും. 

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തുന്ന വിദ്യാര്‍ഥിനിയ്ക്ക് നീതി ഉറപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചിരുന്നു. വിദ്യാര്‍ഥിനിയുടെ പരാതി സര്‍വ്വകലാശാല എത്രയും പെട്ടെന്നു തീര്‍പ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ആരോപണവിധേയനായ അധ്യാപകനെ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തി പരാതി അന്വേഷിക്കാന്‍ എന്താണ് സര്‍വ്വകലാശാലയ്ക്ക് തടസ്സമെന്നും മന്ത്രി ആരാഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് ആരോപണവിധേയനായ നാനോ സെന്റര്‍ ഡയറക്ടര്‍ നന്ദകുമാര്‍ കളരിക്കലിനെ മാറ്റിയത്. 

ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതി

വിദ്യാര്‍ഥിനി പരാതിയില്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് നാനോ സെന്റര്‍ ഡയറക്ടറെ മാറ്റണമെന്നത്. അതേസമയം നന്ദകുമാര്‍ ഇപ്പോള്‍ വിദേശത്താണ്. നിലവില്‍ നാനോ സെന്റര്‍ ഡയറക്ടറുടെ ചുമതല താത്കാലികമായി വഹിക്കുന്നത് വൈസ് ചാന്‍സലറാണ്. ചുമതല പൂര്‍ണമായി വൈസ് ചാന്‍സലര്‍ക്ക് കൈമാറുകയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.