തെരുവുനായ കുറുകെ ചാടി; ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2021 12:45 PM  |  

Last Updated: 06th November 2021 12:45 PM  |   A+A-   |  

KANNUR accident

പ്രതീകാത്മക ചിത്രം

 

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് തെരുവുനായ കുറുകെച്ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തൃശൂര്‍ ചേലക്കര സ്വദേശി സുമേഷ് (37) ആണ് മരിച്ചത്. 

നായ വട്ടംചാടിയതിനെത്തുടര്‍ന്ന് ഓട്ടോ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.