വ്യാജരേഖ ചമച്ച് ബാങ്കുകളിൽനിന്ന് ഒരു കോടി തട്ടി; സിനിമ നിർമാതാവ് ബിജു അറസ്റ്റിൽ 

ബിജു ജെ കട്ടയ്ക്കൽ ആണ് പിടിയിലായത്
ബിജു ജെ കട്ടയ്ക്കൽ
ബിജു ജെ കട്ടയ്ക്കൽ


കോട്ടയം: വ്യാജരേഖ ചമച്ച് വിവിധ ബാങ്കുകളിൽ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ സിനിമ നിർമാതാവ് അറസ്റ്റിൽ. ബിജു ജെ കട്ടയ്ക്കൽ (44) ആണ് പിടിയിലായത്. ഏഴാച്ചേരി ബാങ്ക് അധികൃതരുടെ പരാതിയിലാണ് അറസ്റ്റ്. 

ഏഴാച്ചേരി സഹകരണ ബാങ്കിൽ നിന്ന് 2009ൽ വസ്തു പണയപ്പെടുത്തി ബിജു വായ്പ എടുത്തിരുന്നു. ഇവിടെ കുടിശിക ചേർത്ത് 24 ലക്ഷത്തോളം രൂപ ബാധ്യതയായി നിലനിൽക്കെ ഇതേ സ്ഥലത്തിന്റെ ആധാരങ്ങളും രേഖകളും വ്യാജമായി ചമച്ച് ഇയാൾ ജില്ലാ ബാങ്കിന്റെ കൊല്ലപ്പള്ളി ശാഖയിൽ നിന്ന് വായ്പ എടുത്തതായി പൊലീസ് പറഞ്ഞു. പാലാ, മേലുകാവ് പൊലീസ് സ്‌റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുണ്ട്. വാഗമണ്ണിലെ സ്വന്തം റിസോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത ബിജുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

2018 ൽ പുറത്തിറങ്ങിയ യുവേഴ്സ് ലവിങ്ലി എന്ന ചിത്രത്തിന്റെ നിർമാതാവാണ് ബിജു. പിന്നീട് സ്പടികം 2 എന്ന പേരിൽ സിനിമ പ്രഖ്യാപിച്ച് വിവിദത്തിലായിരുന്നു‌. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com