വിദ്യാര്‍ഥി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍; റാംഗിങ് എന്ന സംശയം; ആത്മഹത്യാക്കുറിപ്പ് കിട്ടിയതായി പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2021 04:20 PM  |  

Last Updated: 07th November 2021 04:20 PM  |   A+A-   |  

mannuthy_suicide

ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി / ടെലിവിഷന്‍ ചിത്രം

 

തൃശൂര്‍: കാര്‍ഷിക സര്‍വകലാശാല ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷിനെയാണ് മരിച്ച നിലയില്‍കണ്ടെത്തിയത്. ഹോര്‍ട്ടികള്‍ച്ചര്‍ കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. ഞായറാഴ്ച രാവിലെയാണ് മരിച്ചത് കണ്ടെത്തിയത്.

മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 25ന് ആണ് ഇവര്‍ക്ക് നേരിട്ട് ക്ലാസുകള്‍ ആരംഭിച്ചത്. കോളേജിലെത്തിയ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ചിലര്‍ റാഗിംഗ് ചെയ്തതായി കുട്ടികള്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്‌ഐ ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കി. ഇതിന് മുമ്പും റാഗിംങ്ങിന്റെ പേരില്‍ ഇവിടെ പരാതികള്‍ ഉയര്‍ന്നിട്ടും അധികൃതര്‍ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. 

വീട്ടില്‍ മഹേഷിന് മറ്റ് യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. കോളജില്‍ വന്ന ശേഷം എന്താണ് സംഭിച്ചത് എന്ന് അറിയില്ലെന്നും അവര്‍ അറിയിച്ചു. അതേസമയം മഹേഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടുകിട്ടിയതായി പൊലീസ് അറിയിച്ചു. ഇതില്‍ റാഗിങ്ങിനെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. പ്രണയബന്ധം തകര്‍ന്നതാണോ ആത്മഹത്യക്ക് കാരണമായതെന്നും പൊലീസ് സംശയിക്കുന്നു. മഹേഷിന്റെ ഫോണ്‍ പരിശോധിച്ചു വരികയാണ്. മണ്ണുത്തി പൊലീസ് സഹപാഠികളുടെ മൊഴി എടുത്തു.