അതിഥി തൊഴിലാളിയെ വെട്ടിക്കൊന്നു; കഴുത്തില്‍ വെട്ടി ആത്മഹത്യാശ്രമം; യുവാവ് ഗുരുതരാവസ്ഥയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2021 12:04 PM  |  

Last Updated: 07th November 2021 12:04 PM  |   A+A-   |  

dead body

പ്രതീകാത്മക ചിത്രം

 

പാലക്കാട്:  മുണ്ടൂരില്‍ ഫര്‍ണീച്ചര്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഉത്തര്‍പ്രദേശ് സരണ്‍പുര്‍ സ്വദേശി വാസിം വെട്ടേറ്റു മരിച്ചു. കൂടെ ജോലി ചെയ്യുന്ന യുപി സ്വദേശി വാജിദ് ആണ് കൊലപ്പെടുത്തിയത്. സഹപ്രവര്‍ത്തകനായ സര്‍പ്പാസ് എന്നയാളെയും വാജിദ് വെട്ടിപ്പരുക്കേല്‍പ്പിച്ചു. സംഭവത്തിനു ശേഷം വാജിദ് സ്വയം കഴുത്തില്‍ വെട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതായും പൊലീസ് പറഞ്ഞു.

ഇന്ന് രാവിലെയാണ് മുണ്ടൂരിലെ ഫര്‍ണിച്ചര്‍ സ്ഥാപന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. വസീമിന്റെ ബന്ധുവായ വാജിദ് ആണ് കൊലപാതകിയെന്ന് പൊലീസ് പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ വാജിദിനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൊലപ്പെടുത്താനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.