നന്ദകുമാറിനെ നീക്കി;എല്ലാ ആവശ്യങ്ങളും സര്‍വകലാശാല അംഗീകരിച്ചു; ഗവേഷകവിദ്യാര്‍ഥി സമരം അവസാനിപ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th November 2021 07:18 PM  |  

Last Updated: 08th November 2021 07:25 PM  |   A+A-   |  

DEEPA

സമരം അവസാനിപ്പിച്ച ശേഷം ഗവേഷക മാധ്യമങ്ങളെ കാണുന്നു

 

കോട്ടയം: എംജി സര്‍വകലാശാലയിലെ ഗവേഷകവിദ്യാര്‍ഥിയുടെ സമരം ഒത്തുതീര്‍ന്നു. വിസിയുമായി നടത്തിയ ചര്‍ച്ചയ്ക്ക പിന്നാലെയാണ് ഗവേഷക വിദ്യാര്‍ഥി സമരം അവസാനിപ്പിച്ചത്്. തന്റെ എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതായി സമരം അവസാനിപ്പിച്ച ശേഷം ഗവേഷകവിദ്യാര്‍ഥി ദീപ പി മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

നന്ദകുമാര്‍ കളരിക്കലിനെ പുറത്താക്കിയിട്ടുണ്ട്. തന്റെ എല്ലാ ആവശ്യങ്ങളും എംജി സര്‍വകലാശാല അംഗികരിച്ചു. അതുകൊണ്ട് തന്നെ സമരം  നൂറ് ശതമാനം വിജയമെന്നും ഗവേഷക മാധ്യമങ്ങളോട് പറഞ്ഞു. ഗവേഷണത്തിന് ആവശ്യമായ എല്ലാ മെറ്റീരിയലകളും കൃത്യസമയത്ത് നല്‍കുന്നതാണ്. ഡോ. ഇകെ രാധാകൃഷ്ണന്‍ ഗവേഷകമാര്‍ഗദര്‍ശിയും ഡോ. സാബുതോമസ് സഹമാര്‍ഗദര്‍ശിയായിരിക്കും. ഡോ. ബീനാമാത്യുവിനെ കൂടി സഹമാര്‍ഗദര്‍ശിയാക്കുമെന്ന് വിസി ഉറപ്പ് നല്‍കിയതായി ഗവേഷക പറഞ്ഞു.

മുടങ്ങിക്കിടന്ന ഫെലോഷിപ്പ് അനുവദിക്കും. നാല് വര്‍ഷം കൂടി ഗവേഷണകാലയളവ് നീട്ടിനല്‍കും. സമരം സംബന്ധിച്ച് യാതൊരുപ്രതികാര നടപടിയും ഉണ്ടാകില്ല. സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സില്‍ ഇരിപ്പിടം ലഭ്യമാക്കുമെന്നും വിസി ഉറപ്പ് നല്‍കിയതായി ഗവേഷക പറഞ്ഞു.