വിദ്യാര്‍ഥിനികള്‍ തമ്മില്‍ തര്‍ക്കം, സുഹൃത്തുക്കളെ കൂട്ടി വീട് ആക്രമിച്ചു, തടയാനെത്തിയ അയല്‍വാസിക്ക് കുത്തേറ്റു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th November 2021 07:31 AM  |  

Last Updated: 08th November 2021 08:03 AM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം


കടത്തുരുത്തി: പ്ലസ്ടു വിദ്യാർത്ഥിനികൾ തമ്മിലുണ്ടായ തർക്കത്തിൽ ആൺസുഹൃത്തുക്കൾ കൂടി ഇടപെട്ടതോടെ ഉണ്ടായ സംഘർഷത്തിൽ അമ്പത്തഞ്ചുകാരന് കുത്തേറ്റു. കടുത്തുരുത്തിയിലാണ് സംഭവം. വിദ്യാർത്ഥിനികൾ തമ്മിലുള്ള തർക്കത്തിന് പരിഹാരം കാണാൻ ഇവരിൽ ഒരാൾ തന്റെ സുഹൃത്തിനെയും അയാളുടെ സുഹൃത്തുക്കളെയും വിളിച്ചുവരുത്തിയതോടെയാണ് തർക്കം അക്രമത്തിലേക്ക് എത്തിയത്. 

സഹപാഠിയുടെ വീട് ആക്രമിക്കാൻ ശ്രമിച്ചതാണ് പ്രശ്നത്തിന് ഇടയാക്കിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. മങ്ങാട് സ്വദേശിനിയും ഞീഴൂർ തിരുവാമ്പാടി സ്വദേശിനിയും തമ്മിലാണ് തർക്കമുണ്ടായത്. ഇതിന് പിന്നാലെ തിരുവാമ്പാടി സ്വദേശിനി കുറിച്ചി സ്വദേശികളായ ആൺ സുഹൃത്തുക്കളെ വിളിച്ചുവരുത്തി തർക്കമുണ്ടായ വിദ്യാർത്ഥിനിയുടെ വീട്ടിലേക്ക് വന്നു. വീട്ടിൽ തർക്കമുണ്ടായതോടെ ഇടപെടാനെത്തിയ അയൽവാസിക്കാണ് കുത്തേറ്റത്. 

വീട് ആക്രമിക്കാനുള്ള ശ്രമം തടയാൻ ശ്രമിച്ചപ്പോഴാണ് കുത്തേറ്റത്. മങ്ങാട് സ്വദേശിയായ പരിഷിത്ത് ഭവനിൽ അശോകനാണ് കുത്തേറ്റത്. അശോകനെ കോട്ടയം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട് ആക്രമിച്ച സംഘത്തിലെ രണ്ടുപേരെയും പെൺകുട്ടിയേയും പിടികൂടിയതായി പൊലീസ് അറിയിച്ചു.