പ്രണയം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന്; കുട്ടികളുടെ കൈവശം ഉണ്ടായിരുന്നത് സ്വര്‍ണാഭരണങ്ങളും 9100രൂപയും; ആര്‍പിഎഫ്

ഉച്ചയോടെയാണ് നാലുകുട്ടികളെയും കോയമ്പത്തൂര്‍ റെയില്‍വെ സ്റ്റേഷനില്‍വച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്
കുട്ടികൾ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ/ സിസിടിവി ദൃശ്യം
കുട്ടികൾ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ/ സിസിടിവി ദൃശ്യം

പാലക്കാട്: വീട്ടുകാര്‍ പ്രണയം നിരസിച്ചതാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വീടുവിട്ടിറങ്ങാറങ്ങാന്‍ കാരണമെന്ന് ആര്‍പിഎഫ്. ഇവരുടെ കൈയില്‍ 9100രൂപയും 40,000 രൂപ വിലവരുന്ന ആഭരണങ്ങളും ഉണ്ടായിരുന്നതായി ആര്‍പിഎഫ് പറഞ്ഞു.

പ്രണയം എതിര്‍ത്തത് വീടുവിടാന്‍ കാരണം
 

ഉച്ചയോടെയാണ് നാലുകുട്ടികളെയും കോയമ്പത്തൂര്‍ റെയില്‍വെ സ്റ്റേഷനില്‍വച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഇരട്ടകുട്ടികള്‍ സഹപാഠികളുമായി പ്രണയത്തിലായിരുന്നെന്നും ഇക്കാര്യം വീട്ടുകാരെ അറിയിച്ചപ്പോള്‍ അവര്‍ എതിര്‍ത്തതുമാണ് നാടുവിടാന്‍ കാരണമായതെന്ന് കുട്ടികള്‍ ആര്‍പിഎഫിനോട് പറഞ്ഞു. ആദ്യം പൊള്ളാച്ചിയിലെത്തിയ ഇവര്‍ ഒരുദിവസം ഊട്ടിയില്‍ താമസിച്ചതായും ഗോവയിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലാവുകയായിരുന്നെന്നും കുട്ടികള്‍ ആര്‍പിഎഫിനോട് പറഞ്ഞു. കൈയിലുള്ള ആഭരണങ്ങള്‍ വിറ്റ പണമാ

നവംബര്‍ മൂന്നാം തീയതിയാണ് ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളും ആലത്തൂരില്‍നിന്ന് വീട് വിട്ടിറങ്ങിയത്. പാലക്കാട് ബസ് സ്റ്റാന്‍ഡിലെ സിസിടിവികളില്‍നിന്ന് ഇവരുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ഗോപാലപുരം വഴി തമിഴ്‌നാട്ടിലേക്ക് പോയെന്ന വിവരം ലഭിച്ചതോടെ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ പൊള്ളാച്ചിയില്‍നിന്നും കുട്ടികളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പൊള്ളാച്ചി, കോയമ്പത്തൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു. 

സ്‌കൂള്‍ വിദ്യാര്‍ഥികളെ കാണാതായി നാല് ദിവസം കഴിഞ്ഞിട്ടും ഒരുവിവരവും ലഭിക്കാതിരുന്നത് പൊലീസിനും തലവേദന സൃഷ്ടിച്ചിരുന്നു. കുട്ടികളുടെ ചിത്രങ്ങള്‍ സഹിതമുള്ള നോട്ടീസുകള്‍ തമിഴ്‌നാട്ടിലെ പലഭാഗങ്ങളിലും പൊലീസ് പതിക്കുകയും ചെയ്തു. ഇതിനിടെയാണ് തിങ്കളാഴ്ച വൈകിട്ടോടെ കുട്ടികളെ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com